ബാലഭാസ്‌ക്കറിന്റെ മരണം; സ്റ്റീഫൻ ദേവസിയെ സിബിഐ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തിൽ സി.ബി.ഐ സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസിയെ ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തെ സി.ബി.ഐ ഓഫീസിൽ മൊഴി നൽകാൻ ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണസംഘം നേരത്തെ നോട്ടീസ് നൽകിയിരുന്നു. അപകടത്തിന് ശേഷം ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാലഭാസ്കറിനെ സ്റ്റീഫൻ ദേവസി കണ്ടിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കുന്നത്.