കെ.ടി ജലീലിനെ പിന്തുണച്ച് സി.പി.ഐ: രാജിവയ്‌ക്കേണ്ട സാഹചര്യമില്ല

ആലപ്പുഴ: മന്ത്രി കെ.ടി ജലീലിനെ പിന്തുണച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത്. കെ.ടി ജലീൽ രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് കാനം പറഞ്ഞു. ജുഡീഷ്യൽ അന്വേഷണം വന്നിട്ടും അന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി രാജിവച്ചിരുന്നില്ല. തോമസ് ചാണ്ടിയും മറ്റും രാജിവച്ചത് കോടതി പരാമർശത്തിന്റെ പേരിലാണെന്നും അദ്ദേഹം വിശദീകരിച്ചു. കെ.ടി ജലീലിന് പൂർണ പിന്തുണയുമായി സി.പി.എം വീണ്ടും എത്തിയതിന് പിന്നാലെയാണ് സി.പി.ഐയും തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.