കോടതിയലക്ഷ്യക്കേസ്: പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴയിട്ട് സുപ്രീം കോടതി, പിഴ അടച്ചില്ലെങ്കിൽ തടവ് ശിക്ഷ
ന്യൂഡൽഹി: ചീഫ് ജസ്റ്റിസുമാരെ വിമര്‍ശിച്ചതിന്റെ പേരിലുള്ള കോടതിയലക്ഷ്യ കേസിൽ സുപ്രീം കോടതി അഭിഭാഷകനായ പ്രശാന്ത് ഭൂഷണിന് ഒരു രൂപ പിഴ ചുമത്തി സുപ്രീം കോടതി. പിഴ അടച്ചില്ലെങ്കിൽ ഭൂഷൺ മൂന്ന് മാസത്തെ ജയിൽ വാസം അനുഭവിക്കേണ്ടതായി വരുമെന്നും കോടതി അറിയിച്ചു. അഭിഭാഷക വൃത്തിയില്‍ നിന്ന് വിലക്കും ഈ മൂന്ന് മാസം നേരിടേണ്ടി വരും. പ്രശാന്ത് ഭൂഷണ്‍ മാപ്പുപറയാന്‍ വിസമ്മതിക്കുകയും പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തതോടെയാണ് ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ ബെഞ്ച് ശിക്ഷ വിധിച്ചത്.

