പി.പി മത്തായിയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്ന് ഒഐസിസി
മനാമ: പത്തനംതിട്ട ജില്ലയിൽ ചിറ്റാർ കുടപ്പനക്കുളം പി.പി.മത്തായിയുടെ (പൊന്നുവിന്റെ) കസ്‌റ്റഡി മരണത്തിന് ഉത്തരവാദികളായ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് നിയമ നടപടിക്ക് വിധേയരാക്കണമെന്ന് ബഹ്‌റൈൻ ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഹർജി പരിഗണിച്ചുകൊണ്ടാണ് ഹൈകോടതി പ്രഖ്യാപ്പിച്ച സി ബി ഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും, അതേസമയം കുടുംബത്തിന് മറ്റ് വരുമാന സ്രോതസ്സുകൾ ഒന്നും ഇല്ലാത്തതിനാൽ പരേതന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകുകയും ആ കുടുംബത്തിന് തക്കതായ നഷ്ട പരിഹാരം നൽകുകയും വേണമെന്ന് ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുന്പുറം, ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ജില്ലാ പ്രസിഡന്റ് എബ്രഹാം സാമുവേൽ ജനറൽ സെക്രട്ടറി സുനിൽ ജോൺ എന്നിവർ വർത്താ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

