'അമ്മ'യിലെ അഡ്ഹോക് കമ്മിറ്റി തർക്കം: നടി അൻസിബ ഹസന്റെ അപേക്ഷ കോടതി തള്ളി
ഷീബ വിജയൻ
അമ്മ സംഘടനയിലെ അഡ്ഹോക് കമ്മിറ്റിക്കെതിരായ ശ്വേതാ മേനോന്റെ ഹർജിയിൽ കക്ഷി ചേർക്കണമെന്ന നടി അൻസിബ ഹസന്റെ അപേക്ഷ എറണാകുളം മുൻസിഫ് കോടതി തള്ളി. രമേഷ് പിഷാരടി കൺവീനറായി തെരഞ്ഞെടുക്കപ്പെട്ട അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനം ശ്വേത നൽകിയ പരാതിയെ തുടർന്ന് കോടതി താത്കാലികമായി നിർത്തിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ കക്ഷി ചേരാൻ അൻസിബ നീക്കം നടത്തിയത്.
അമ്മ സംഘടനയുടെ ഭരണസമിതിയിൽ നിന്ന് രാജിവച്ച് പോയ അൻസിബയ്ക്ക് ഇത്തരത്തിൽ ഹർജി നൽകാനാകില്ലെന്ന് ശ്വേതാ മേനോന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അൻസിബ അഡ്ഹോക് കമ്മിറ്റിയുടെ ഭാഗമല്ലെന്നും വ്യക്തിപരമായ പ്രതികാരത്തെ തുടർന്നാണ് ഈ നീക്കമെന്നും കേസിൽ കക്ഷി ചേരാൻ അവർക്ക് അവകാശമില്ലെന്നും ശ്വേത നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. അതേസമയം, അഡ്ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിൽ മുന്നോട്ട് പോകാൻ താല്പര്യമില്ലെന്ന് രമേഷ് പിഷാരടിയും കോടതിയെ അറിയിച്ചിട്ടുണ്ട്.
ddsadsads

