പ്ലസ് ടു ഓണപ്പരീക്ഷാ ടൈംടേബിളിൽ മാറ്റം; പരീക്ഷകൾ ഓഗസ്റ്റ് 14-ലേക്ക് മാറ്റി


ഷീബ വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു ഓണപ്പരീക്ഷാ ടൈംടേബിളിൽ മാറ്റം വരുത്തി വിദ്യാഭ്യാസ വകുപ്പ്. ആഗസ്റ്റ് 18, 20 തീയതികളിൽ നടക്കാനിരുന്ന ബയോളജി, അക്കൗണ്ടൻസി പരീക്ഷകളുടെ സമയക്രമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. പുതുക്കിയ ടൈംടേബിൾ പ്രകാരം ഈ രണ്ട് പരീക്ഷകളും ആഗസ്റ്റ് 14-ന് രാവിലെ നടക്കും. നേരത്തെ ആഗസ്റ്റ് 18-ന് ഉച്ചയ്ക്ക് ശേഷമായിരുന്നു ബയോളജി പരീക്ഷ നിശ്ചയിച്ചിരുന്നത്. ആഗസ്റ്റ് 20-ന് ഉച്ചയ്ക്ക് ശേഷമായിരുന്നു അക്കൗണ്ടൻസി പരീക്ഷ. വിദ്യാർഥികളുടെ സൗകര്യാർഥമാണ് ഈ പരീക്ഷകൾ ഒരുമിച്ച് 14-ാം തീയതിയിലേക്ക് മാറ്റിയത്.

സംസ്ഥാനത്തെ കനത്ത മഴയുടെയും പ്രളയ സാഹചര്യത്തിന്റെയും പശ്ചാത്തലത്തിൽ ഓണപ്പരീക്ഷകൾ മാറ്റിവെക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും വിദ്യാഭ്യാസ വകുപ്പ് ഇത് അംഗീകരിച്ചിട്ടില്ല. മുൻനിശ്ചയപ്രകാരം ആഗസ്റ്റ് 13-ന് തന്നെ പരീക്ഷകൾ ആരംഭിക്കാനാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദേശം.

നിരവധി അവധികൾക്ക് പിന്നാലെ പരീക്ഷ കൂടി മാറ്റിവെക്കുന്നത് സ്കൂൾ അക്കാദമിക് കലണ്ടറിനെ താളംതെറ്റിക്കുമെന്ന വിലയിരുത്തലിലാണ് വിദ്യാഭ്യാസ വകുപ്പ് ഇത്തരമൊരു തീരുമാനമെടുത്തത്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമാണ് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

ആഗസ്റ്റ് 20-ന് ഓണപ്പരീക്ഷകൾ അവസാനിക്കും. 21-ാം തീയതി സ്കൂളുകളിൽ ഓണാഘോഷം സംഘടിപ്പിക്കും. അന്നേദിവസം തന്നെ ഓണാവധിക്കായി സ്കൂളുകൾ അടയ്ക്കുകയും ആഗസ്റ്റ് 31-ന് വീണ്ടും തുറക്കുകയും ചെയ്യും. അതേസമയം, പരീക്ഷാ ദിവസങ്ങളിൽ അപ്രതീക്ഷിതമായി അവധി പ്രഖ്യാപിക്കേണ്ടി വന്നാൽ, ആ ദിവസത്തെ പരീക്ഷകൾ ഓണാവധിക്ക് ശേഷം നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

article-image

34ാീൈാൈാൈൗൈ

You might also like

  • Lulu Exchange
  • Straight Forward

Most Viewed