പദ്‌മനാഭ സ്വാമി ക്ഷേത്രം: ബി നിലവറ തുറക്കാനുള്ള തീരുമാനം പുതിയ ഭരണ സമിതിക്ക് വിട്ട് സുപ്രീം കോടതി


തിരുവനന്തപുരം: പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യം പുതുതായി രൂപീകരിക്കുന്ന സമിതി എടുക്കണമെന്ന് സുപ്രീം കോടതി. ബി നിലവറ തുറക്കുന്ന കാര്യത്തിൽ വ്യക്തമായ തീരുമാനം സുപ്രീം കോടതി കൈക്കൊണ്ടിട്ടില്ല. സമിതി രൂപീകരിക്കുന്പോൾ അഹിന്ദുക്കളെ ഉൾപ്പെടുത്തരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജില്ലാ ജഡ്ജി അധ്യക്ഷനായ ഒരു താത്കാലിക സമിതി തൽകാലത്തേക്ക് ക്ഷേത്ര ഭരണം തുടരണം. തുടർന്ന് രാജകുടുംബ പ്രതിനിധിയും സംസ്ഥാന സർക്കാർ പ്രതിനിധിയും അടങ്ങിയ പുതിയ ഭരണസമിതിയെ ഇനി തെരഞ്ഞെടുക്കണം. ഈ സമിതിയാണ് ബി നിലവറ അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed