നേപ്പാളിൽ മണ്ണിടിച്ചിലിൽ 10 മരണം
കാഠ്മണ്ഡു: നേപ്പാളിൽ ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 10 പേർ മരിച്ചു. മിയാഗദിയിൽ ഏഴ് പേരും ജാർകോട്ടിൽ രണ്ട് പേരും സിന്ധുപാൽചൗക്കിൽ ഒരാളുമാണ് മരിച്ചത്. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ നേപ്പാളിലെ വിവിധയിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 54 ആയി. 39 പേരെ കാണാതായിട്ടുണ്ട്. ഏതാനും ദിവസമായി നേപ്പാളിലെ 19 ജില്ലകളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.
നാരായണി അടക്കമുള്ള നദികളിൽ വെള്ളം പൊങ്ങി നിരവധി വീടികൾ ഒലിച്ചുപോയി. പടിഞ്ഞാറൻ നേപ്പാളിലേക്കുള്ള റോഡുകൾ മണ്ണിടിഞ്ഞ് തടസപ്പെട്ടു. ഇതുമൂലം രക്ഷാപ്രവർത്തനവും പ്രതിസന്ധിയിലായിരുന്നു.

