ജപ്പാനിലുണ്ടായ ശക്തമായ മഴയിൽ 70 പേർക്ക് ജീവൻ നഷ്ടമായി


ടോക്കിയോ: ജപ്പാനിലുണ്ടായ ശക്തമായ മഴയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 70 ആയി. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുംപെട്ട് കാണാതായവരുടെ എണ്ണം 13 ആയെന്നാണ് റിപ്പോർട്ട്.

12,600 ലേറെ വീടുകളും നിരവധി കെട്ടിടങ്ങളും തകർന്നു. രണ്ടു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി ഷിൻസോ ആബെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്നും ജപ്പാനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed