വിവാഹ നിശ്ചയത്തിന് പങ്കെടുത്ത ആളിന് കോവിഡ്; സന്പർക്കം വഴി 12 ബന്ധുക്കള്‍ക്കും രോഗം; 80ഓളം പേര്‍ നിരീക്ഷണത്തിൽ


ആലുവ: കോവിഡ് രോഗിയായ ആൾ പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങിൽ എത്തിയ 12 ബന്ധുക്കളുടെ പരിശോധനാ ഫലം പോസിറ്റീവായി. ഇതോടെ ചടങ്ങിൽ പങ്കെടുത്ത 80ഓളം പേര്‍ നിരീക്ഷണത്തിലാണ്. ആലുവ കീഴ്മാട് പഞ്ചായത്തിലായിരുന്നു സംഭവം.

കോവിഡ് രോഗിയായ ആൾ പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങിൽ എത്തിയിരുന്നവരാണ് ഇവരെല്ലാം. ചടങ്ങിൽ ഉണ്ടായിരുന്ന ഇയാളുടെ ബന്ധുവല്ലാത്ത കവളങ്ങാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗലക്ഷണമുള്ള സമയത്താണ് ഇയാൾ ചടങ്ങിൽ പങ്കെടുത്തതെന്നാണ് വിവരം. വിവാഹ നിശ്ചയ ചടങ്ങിൽ കൃത്യമായി എത്രപേർ പങ്കെടുത്തെന്ന് അന്വേഷണം നടക്കുകയാണ്. എൺപതോളം പേർ പങ്കെടുത്തിട്ടുണ്ടെന്ന് സൂചന. തെളിവുകൾ ലഭിച്ചാൽ കേസെടുക്കാനും സാധ്യതയുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed