കോവിഡ്: കേരളത്തിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു


കൊച്ചി: സംസ്ഥാനത്തു വീണ്ടും കോവിഡ് മരണം. ഇടുക്കി രാജാക്കാട് സ്വദേശി വത്സമ്മ ജോയ് (59) ആണു മരിച്ചത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ പത്തിനായിരുന്നു മരണം. 

ഹൃദയാഘാതത്തെ തുടർന്നു കഴിഞ്ഞ ദിവസമാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലക്ഷണങ്ങൾ ഇല്ലായിരുന്നെങ്കിലും കോവിഡ് പരിശോധന നടത്തിയപ്പോഴാണു പോസിറ്റീവാകുകയായിരുന്നു. ഇതോടെ സംസ്ഥാനത്തു കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 30 ആയി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed