സിപിഎമ്മിനേയും മുഖ്യമന്ത്രിയേയും വിമർശിച്ച് CPI മുഖപത്രം


തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ ഐടി വകുപ്പിലെ നിയമനം, സ്പ്രിങ്ക്ളർ കരാര്‍ എന്നിവയില്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും എതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രമായ ജനയുഗം. എല്ലാ സര്‍ക്കാര്‍ നിയമനങ്ങളും സുതാര്യമാകണമെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി ജനയുഗത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

കണ്‍സള്‍ട്ടിങ് ഏജന്‍സികള്‍ വഴി അനധികൃതമായി പലരും കടന്നു വരുന്നതിന് ഇടയാക്കുന്നു. ബിസിനസ് താത്പര്യം മാത്രമായിരിക്കും കണ്‍സള്‍ട്ടിങ് കമ്ബനികള്‍ക്ക് ഉണ്ടാവുക. സ്പ്രിങ്ക്ളർ ഇടപാടുകള്‍ ക്യാബിനറ്റിനെ ഇരുട്ടില്‍ നിര്‍ത്തി കരാറുണ്ടാക്കി. ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ കാര്യങ്ങളാണ് സ്പ്രിങ്ക്ളർ വിഷയത്തില്‍ ഉണ്ടായതെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാരിനോ ഇടത് മുന്നണിക്കോ വീഴ്ചകള്‍ വരുന്നുണ്ടോ എന്ന് സ്വയം വിമര്‍ശനപരമായി പരിശോധിക്കണം എന്നും ലേഖനത്തില്‍ പറയുന്നു. സ്വര്‍ണ കടത്ത് കേസില്‍ സര്‍ക്കാരിനെ വിമർശിച്ച് കഴിഞ്ഞ ദിവസം എഡിറ്റോറിയലും പ്രസിദ്ധീകരിച്ചിരുന്നു. ഐടി വകുപ്പിലെ സ്വപ്‌നയുടെ പദവിയാണ് ആരോപണത്തിന് കാരണമായതെന്നും, ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്ന് വരാനുള്ള സാഹചര്യം പോലും ഉണ്ടാവാന്‍ പാടില്ലാത്തതായിരുന്നു എന്നും എഡിറ്റോറിയലില്‍ വിമർശിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed