സ്വപ്നയെ അതിർത്തി കടക്കാൻ സഹായിച്ചത് കേരളാ പോലീസാണെന്ന് ചെന്നിത്തല
തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ എൻഐഎ കസ്റ്റഡിയിലെടുത്തതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്നയെ അതിർത്തി കടക്കാൻ സഹായിച്ചത് കേരളാ പോലീസാണെന്നും ചെന്നിത്തല ആരോപിച്ചു.
കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നപ്പോൾ തന്നെ ഒത്തുകളി വ്യക്തമായെന്നും ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗണിനിടെ സ്വപ്ന ബംഗളൂരുവിൽ എത്തിയത് മുഖ്യമന്ത്രിയുടെയും ഓഫീസിന്‍റെയും അറിവോടെയാണെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ പറഞ്ഞു. പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്ന മുഖ്യമന്ത്രി ഇതിന് ഉത്തരം പറയണമെന്നും ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു.

