തിരുവനന്തപുരത്തെ കസ്റ്റംസ് ആസ്ഥാനത്ത് അതീവ ജാഗ്രത; സിആർപിഎഫിനെ വിന്യസിച്ചു


തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കസ്റ്റംസ് ആസ്ഥാനത്ത് ജാഗ്രത. കസ്റ്റംസ് ആസ്ഥാനത്ത് സുരക്ഷയ്ക്കായി സിആർപിഎഫ് സംഘത്തെ വിന്യസിച്ചു. സ്വർണക്കടത്ത് കേസിൽ തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് സുരക്ഷയ്ക്കായി സിആർപിഎഫ് സംഘത്തെ വിന്യസിച്ചതെന്നാണ് വിവരം. 

അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ നെടുമങ്ങാട്ടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് തുടരുകയാണ്. പരിശോധനയിൽ സ്വര്‍ണം കടത്താൻ ഉപയോഗിച്ച ‍ബാഗുകള്‍ കണ്ടെത്തിയെന്നാണ് വിവരം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed