ആറ്റിങ്ങലിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർ‍ മരിച്ചു


ആറ്റിങ്ങൽ: ആറ്റിങ്ങലിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. ആറ്റിങ്ങൽ ടിബി ജംഗ്ഷനിലാണ് അപകടം നടന്നത്. കൊല്ലം കല്ലുവാതുക്കൽ സ്വദേശികളാണ് മരിച്ചത്. രണ്ടുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. കൊല്ലം ഭാഗത്തേയ്ക്ക് പോയ കാറും തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോയ ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്.

രാത്രി 12.30 ഓടെയാണ് അപകടം നടന്നത്. കല്ലുവാതുക്കൽ  സ്വദേശികളായ അസീം, പ്രിൻസ്, മനീഷ് എന്നിവരാണ് മരിച്ചത്. കാറിൽ ആകെ എട്ടുപേരുണ്ടായിരുന്നു. അപകടം നടന്ന സ്ഥലത്തുതന്നെ മനീഷ് മരണപ്പെട്ടിരുന്നു. മനീഷിന്റെ മൃതദേഹം ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലാണ് നിലവിലുള്ളത്. മറ്റുള്ളവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അസീം, പ്രിൻസ് എന്നിവർ മരിക്കുകയായിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed