മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും മുഹമ്മദ് റിയാസും വിവാഹിതരായി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് റിയാസും വിവാഹിതരായി. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് 50 തിൽ താഴെ ആളുകൾ മാത്രം പങ്കെടുത്ത് ക്ലിഫ് ഹൗസിലായിരുന്നു ചടങ്ങ് നടന്നത്. ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
ഉച്ചയ്ക്ക് ശേഷം നടക്കുന്ന വിരുന്നുസൽക്കാരത്തിന് ശേഷം ഇരുവരും ക്ലിഫ് ഹൗസിൽ നിന്നും മടങ്ങുമെന്നാണ് വിവരം.

