മാവോയിസ്റ്റ് വധം: പോലീസിനെ പിന്തുണയ്ക്കാൻ സിപിഐക്ക് ബാധ്യതയില്ല


തിരുവനന്തപുരം: പാലക്കാട് മാവോയിസ്റ്റുകളെ പോലീസ് വെടിവച്ചു കൊന്ന സംഭവത്തിൽ പോലീസിനെ പിന്തുണയ്ക്കാൻ സിപിഐക്ക് ബാധ്യതയില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മാവോയിസ്റ്റുകളെ അനുകൂലിക്കുന്ന പാർട്ടിയല്ല സി.പി.ഐയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഉന്മൂലന സിദ്ധാന്തമാണ് മാവോയിസ്റ്റുകൾ നടപ്പാക്കുന്നത്. അതുതന്നെ പോലീസും പിന്തുടരുന്നത് ശരിയല്ലെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു. മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നതു വ്യാജ ഏറ്റുമുട്ടലാണെന്ന വാദത്തിൽ സിപിഐ നേതാക്കൾ ഉറച്ചുനിൽക്കുകയാണ്. പോലീസ് നടപടിയെ മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി ടോം ജോസും പിന്തുണച്ചതോടെ വിഷയം സിപിഎമ്മും സിപിഐയും തമ്മിലുള്ള പരസ്യമായ ഭിന്നിപ്പിന് വഴിതെളിക്കുകയാണ്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed