മിസ് കോസ്‌മോ വേള്‍ഡ് കിരീടം മലയാളി സുന്ദരി സാന്ദ്ര സോമന്


കോഴിക്കോട്: കോട്ടൂളിയിൽ നിന്നു ക്വാലലംപുരിലെത്തിയ സാന്ദ്ര സോമൻ മടങ്ങുന്നത് കൈവശമൊരു രാജ്യാന്തര നേട്ടവുമായാണ്. ഏഷ്യയിലെ ഏറ്റവും വലിയ സൗന്ദര്യ മത്സരങ്ങളിലൊന്നായ മിസ് കോസ്മോ വേൾഡ് 2019 കിരീടം.  മലേഷ്യയിലെ ക്വലാലംപുരിൽ നടന്ന മിസ് കോസ്മോ വേൾഡ് ലോക സൗന്ദര്യമത്സരത്തിൽ 24 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരെ പിന്തള്ളി സൗന്ദര്യറാണിയായിരിക്കയാണ് ഈ 22-കാരിയും ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിയുമായയ സാന്ദ്ര ഈ നേട്ടം കൈവരിച്ചത്..
മുൻ ലോകസുന്ദരിയായിരുന്ന ക്യാരി ലീ 2016-ലാരംഭിച്ച മിസ് കോസ്മോ വേൾഡ് ഇന്ന് ഏഷ്യയിലെതന്നെ ഏറ്റവും വലിയ സൗന്ദര്യമത്സരങ്ങളിലൊന്നാണ്. 300 എൻട്രികളെ മറികടന്നാണ് മത്സരത്തിൽ ഇന്ത്യയുടെ പ്രതിനിധിയായി സാൻഡ്രയെത്തുന്നത്. ഒക്ടോബർ 19 മുതൽ നവംബർ രണ്ട് വരെ ക്വലാലംപുരിൽ നടന്ന മത്സരത്തിൽ എല്ലാ വിഭാഗങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഈ മിടുക്കി കിരീടം ചൂടിയത്.

article-image

സാൻഡ്രയുടെ വിജയം ഒരിക്കലും യാദൃച്ഛികമല്ല. ഇടത്തരം കുടുംബത്തിൽ ജനിച്ചുവളർന്ന ഈ പെൺകുട്ടി അന്താരാഷ്ട്ര സൗന്ദര്യറാണിയായുയർന്നത് അർപ്പണബോധവും ആത്മവിശ്വാസവും കൊണ്ടുമാത്രമാണ്. വെളുത്തനിറവും ഉയരവും മെലിഞ്ഞ ശരീരപ്രകൃതിയുമുള്ള മറ്റുമത്സരാർഥികളെക്കാൾ തനിക്ക് തുണയായത് ആത്മവിശ്വാസവും എന്തിനേയും പുഞ്ചിരിയോടെ നേരിടുന്ന പ്രകൃതവുമാണെന്ന് സാൻഡ്ര പറയും.

ദേശീയ വേഷവിധാനത്തിനായുള്ള റൗണ്ടിൽ വിധികർത്താക്കളുടെയും സദസ്സിന്റെയും മനംമയക്കി അപ്സരസ്സായ മേനകയായാണ് സാൻഡ്ര എത്തിയത്. ഭരതനാട്യം, കുച്ചിപ്പുടി അവതരണങ്ങളിലൂടെ മത്സരത്തിൽ തന്റെ നൃത്തപ്രാവീണ്യവും പ്രദർശിപ്പിച്ചിരുന്നു. സൗന്ദര്യമത്സരങ്ങളിലെ കാഠിന്യമേറിയ ഇനമെന്ന് കരുതപ്പെടുന്ന ചോദ്യോത്തര റൗണ്ടിൽ ചടുലതയോടെ മികച്ച ഉത്തരങ്ങൾ നൽകി ഏറ്റവുമധികം മാർക്ക് നേടിയാണ് സാൻഡ്ര തന്റെ വിജയം സുനിശ്ചിതമാക്കിയത്. കോഴിക്കോട് കോട്ടൂളി സ്വദേശികളായ വി. സോമന്റെയും ശ്രീജ നായരുടെയും മകളായ സാൻഡ്ര മണിപ്പാൽ സർവകലാശാലയിൽ അവസാനവർഷ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനിയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed