എസ്.ഡി.പി.ഐ കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കുന്നു:
ന്യൂഡൽഹി: ചാവക്കാട് കോൺഗ്രസ് പ്രവർത്തകന്‍റെ കൊലപാതകത്തിന് പിന്നിൽ എസ്.ഡി.പി.ഐ ആണെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി ആരോപിച്ചു. കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാനാണ് എസ്.ഡി.പി.ഐ ശ്രമിക്കുന്നത്. ടി.എൻ പ്രതാപൻ എസ്.ഡി.പി.ഐ ർയുടെ പേര് പറയാത്തത് അദ്ദേഹത്തിന് കൂടുതൽ വിവരങ്ങൾ അറിയാത്തത് കൊണ്ടാവുമെന്നും ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടു.
കോൺഗ്രസ് നാഥനില്ലാത്ത അവസ്ഥയിലാണെന്ന ശശി തരൂർ എം.പിയുടെ പ്രസ്താവനയോട് പ്രതികരിക്കാൻ ഉമ്മൻ ചാണ്ടി തയ്യാറായില്ല. കോൺഗ്രസ് അധ്യക്ഷപദം സംബന്ധിച്ച് അനിശ്ചിതാവസ്ഥയില്ല. പാർട്ടിയിലെ മുതിർന്ന നേതാക്കൾ ചേർന്ന് തീരുമാനമെടുക്കും. അധ്യക്ഷൻ ആരാണെന്നത് സംബന്ധിച്ച തീരുമാനം ഉടനുണ്ടാകുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

