പ്രക്ഷോഭം കടുക്കുന്നു: ഡൽഹിയിൽ 16 മെട്രോ സ്റ്റേഷനുകൾ അടച്ചു


ഷീബ വിജയൻ

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രക്ഷോഭം രാജ്യതലസ്ഥാനത്ത് ശക്തമാകുന്നു. മുന്നോട്ടുവെച്ച ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കാതെ സമരരംഗത്തുനിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിഷേധക്കാർ.

പ്രതിഷേധം കടുക്കുന്ന സാഹചര്യത്തിൽ ജന്തർ മന്തറിലും പരിസര പ്രദേശങ്ങളിലും വൻ പോലീസ് സംഘത്തെ വിന്യസിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് മുന്നറിയിപ്പിന്റെ ഭാഗമായി സെൻട്രൽ ഡൽഹിയിലെ 16 മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു. തുടർച്ചയായ രണ്ടാം ദിവസമാണ് ഈ മെട്രോ സ്റ്റേഷനുകളുടെ പ്രവർത്തനം തടസപ്പെടുന്നത്.

പ്രതിഷേധം അവസാനിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും മന്ത്രി രാജിവെക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സിജെപി പ്രവർത്തകർ. അതേസമയം ജന്തർ മന്തറിലെ പ്രതിഷേധം സമാധാനപരമായി പുരോഗമിക്കുമ്പോഴും പുറത്ത് സൻസദ് മാർഗിൽ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഏറ്റുമുട്ടി.

article-image

xzxzxzcxzc

You might also like

  • Lulu Exchange
  • Straight Forward

Most Viewed