തിലകനിലെ അഭിനയ പ്രതിഭ ഞാൻ ചെന്പൻ വിനോദിൽ കാണുന്നു; ജോഷി
നടൻ ചെന്പൻ വിനോദിനെ തിലകനോട് ഉപമിക്കുകയാണ് പ്രശസ്ത സംവിധായകൻ ജോഷി. ഒരു സിനിമ ബോധ്യപ്പെട്ട ശേഷമേ ചെന്പൻ വിനോദ് അഭിനയിക്കൂ. അതൊരു നല്ല നടന്റെ ലക്ഷണമാണ്. തിലകനിൽ കണ്ട പ്രതിഭ ചെന്പൻ വിനോദിൽ എനിക്ക് കാണാൻ കഴിയുന്നുണ്ട്,” ജോഷി പറയുന്നു. ജോഷിയുടെ പുതിയ ചിത്രം ‘പൊറിഞ്ചു മറിയം ജോസി’ൽ പ്രധാന കഥാപാത്രമായെത്തുന്നത് ചെന്പനാണ്.
ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എൻ ചന്ദ്രനാണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും നിർവ്വഹിക്കുന്നു. ശ്യാം ശശിധരനാണ് ചിത്രത്തിന്റെ എഡിറ്റർ. ആഗസ്റ്റ് 15നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

