‘ബിഗ് ബ്രദറി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്


മോഹൻലാൽ നായകനാവുന്ന സിദ്ദിഖ് ചിത്രം ‘ബിഗ് ബ്രദറി’ന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ഹാഫ് സ്ലീവ് ഷർട്ടും പാന്റ്‌സും ഷൂസും ധരിച്ച് ഒരു മതിൽ ചാടിക്കടക്കുന്ന മട്ടിലാണ് പോസ്റ്ററിലുള്ള മോഹൻലാൽ കഥാപാത്രം. സിനിമയുടെ പ്രമേയത്തെക്കുറിച്ചോ മോഹൻ‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ചോ വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

25 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ഒറ്റ ഷെഡ്യൂളിലാവും ചിത്രീകരണം. മോഹൻലാലിനൊപ്പം ബോളിവുഡ് താരം അർബാസ് ഖാൻ, റജീന, സത്ന ടൈറ്റസ്, ജനാർദ്ദനൻ, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണൻ‍, അനൂപ് മേനോൻ‍, ചെന്പൻ വിനോദ്, ടിനി ടോം, സർജാനോ ഖാലിദ് എന്നിവരും അഭിനയിക്കുന്നു. ബംഗളൂരുവാണ് പ്രധാന ലൊക്കേഷൻ. മോഹൻലാൽ സിദ്ദിഖ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാവും ‘ബിഗ് ബ്രദര്‍‘. സിദ്ദിഖ് ലാൽ ചിത്രം ‘വിയറ്റ്നാം കോളനി’യാണ് (1992) ഇവരുടെ ആദ്യ ചിത്രം. സിദ്ദിഖ് സ്വതന്ത്ര സംവിധായകനായതിന് ശേഷം ‘ലേഡീസ് ആൻഡ് ജെന്റിൽമാൻ’ (2013) പുറത്തിറങ്ങിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed