പാലക്കാട് വാളയാറിൽ ലോറിയും വാനും കൂട്ടിയിടിച്ച് അഞ്ച് മരണം


പാലക്കാട്: വാളയാറിൽ കണ്ടെയ്നർ ലോറിയും ഓമ്നിയും കൂട്ടി മുട്ടി രണ്ട് കുട്ടികളടക്കം അഞ്ച് പേർ മരിച്ചു. മരിച്ച നാല് പേരും തമിഴ്നാട് സ്വദേശികളാണ്. ഏഴ് പേർക്ക് പരിക്കേറ്റു. കൊയമ്പത്തൂർ കുനിയമുത്തൂർ സ്വദേശികളാണ് മരിച്ച അഞ്ച് പേരും.

ദേശീയപാതയിൽ വച്ച് തന്നെയാണ് അപകടമുണ്ടായത്. കൊയമ്പത്തൂരിൽ നിന്ന് വരികയായിരുന്ന ഓമ്നി വാനിൽ 12 പേരാണുണ്ടായിരുന്നത്. കണ്ടെയ്നർ ലോറി തിരിക്കുന്നതിനിടെ ഓമ്നിവാൻ ലോറിയുടെ പിന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കൊയമ്പത്തൂർ കുനിയമുത്തൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എട്ട് പേരും അത്യാഹിത വിഭാഗത്തിലാണ് ഇപ്പോഴുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed