റിഫയിലെ ബുളവാർഡ് റോഡ് ഗതാഗതത്തിനായി തുറന്നു
പ്രദീപ് പുറവങ്കര
മനാമ: ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റിഫയിലെ ബുളവാർഡ് റോഡ് പൊതുജനങ്ങൾക്കായി തുറന്നു നൽകിയതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. സല്ലാഖ് അവന്യൂവിനെയും ശൈഖ് ഖലീഫ ബിൻ സൽമാൻ അവന്യൂവിനെയും ബന്ധിപ്പിക്കുന്ന 2.5 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ ഇരുവശങ്ങളിലേക്കും രണ്ട് വരി പാതകളാണുള്ളത്.
മേഖലയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഭാഗമായി 1.3 കിലോമീറ്റർ ദൈർഘ്യമുള്ള യു-ടേൺ റോഡും സല്ലാഖ് അവന്യൂവിൽ നിന്ന് ശൈഖ് ഖലീഫ ബിൻ സൽമാൻ അവന്യൂവിലേക്കുള്ള വലത്തോട്ടുള്ള പാത രണ്ട് വരിയായി ഉയർത്തുന്ന പ്രവൃത്തികളും പൂർത്തിയാക്കിയിരുന്നു. ഇത് പ്രധാന കവലകളിലെ തിരക്ക് കുറയ്ക്കാനും യാത്രാ സമയം ലാഭിക്കാനും സഹായിക്കും. റിഫയിലെ വർദ്ധിച്ചുവരുന്ന നഗരവൽക്കരണവും പുതിയ വിദ്യാഭ്യാസ, സേവന കേന്ദ്രങ്ങളുടെ വരവും കണക്കിലെടുത്താണ് മന്ത്രാലയത്തിന്റെ ഈ നടപടി.
aa

