നേരത്തെ ആള്‍കൂട്ടം കൊലചെയ്ത പെഹ്‌ലുഖാനെ പ്രതിചേര്‍ത്തത് വിവാദമായിരുന്നു
ജയ്പൂർ: രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ചുള്ള ആള്‍ക്കൂട്ടക്കൊല പുനരന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. നേരത്തെ ആള്‍കൂട്ടം കൊലചെയ്ത പെഹ്‌ലുഖാനെ പ്രതിചേര്‍ത്തത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പശുക്കടത്ത് ആരോപിച്ചുള്ള കേസില്‍ ആള്‍ക്കൂട്ടക്കൊലക്ക് ഇരയായ പെഹ്‌ലുഖാനെതിരെ കുറ്റപത്രം. പെഹ്‌ലുഖാനെ പ്രതിചേര്‍ത്തകേസും അന്വേഷിക്കുമെന്നും അശോക് ഗെഹ്ലോട്ട് പ്രതികരിച്ചു.

