ബ്ലാക്ക് കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിൽ ബഹ്‌റൈന് ആഗോള തലത്തിൽ ഒന്നാം സ്ഥാനം


പ്രദീപ് പുറവങ്കര

മനാമ: ബ്ലാക്ക് കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിൽ 100-ൽ 100 സ്കോർ നേടി ബഹ്‌റൈൻ ആഗോളതലത്തിൽ ഒന്നാം സ്ഥാനം പങ്കിട്ടു. 2026-ലെ എൻവയോൺമെന്റൽ പെർഫോമൻസ് ഇൻഡക്സ് (EPI) റിപ്പോർട്ടിലാണ് ബഹ്‌റൈനും കുവൈത്തും ഈ നേട്ടം കൈവരിച്ചത്. കടലിൽ ആവാസവ്യവസ്ഥ തകർക്കുന്ന ബോട്ടം ട്രോളിംഗ് നിയന്ത്രിക്കുന്നതിലും ബഹ്‌റൈൻ മുൻനിരയിലുണ്ട്.

ജിസിസി സ്റ്റാറ്റിസ്റ്റിക്കൽ സെന്ററിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2016 മുതൽ 2026 വരെയുള്ള കാലയളവിൽ ബഹ്‌റൈന്റെ പരിസ്ഥിതി സൂചിക സ്കോർ 2.26 പോയിന്റ് വർദ്ധിച്ചു. പരിസ്ഥിതി ആരോഗ്യത്തിൽ ജിസിസി രാജ്യങ്ങളുടെ ശരാശരി സ്കോർ (42.12) ആഗോള ശരാശരിയേക്കാൾ (39.57) മുകളിലാണ്.

അന്തരീക്ഷ മലിനീകരണത്തിനും ആഗോളതാപനത്തിനും കാരണമാകുന്ന ബ്ലാക്ക് കാർബൺ കുറച്ചതിനൊപ്പം മാലിന്യ സംസ്കരണം, സമുദ്രവിഭവ സംരക്ഷണം തുടങ്ങിയ മേഖലകളിലും ബഹ്‌റൈൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 177 രാജ്യങ്ങളെ 47 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed