ബഹ്‌റൈനിൽ അമിതവേഗതയ്ക്കുള്ള പിഴകളിൽ 67 ശതമാനം കുറവ്


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ റോഡുകളിൽ അമിതവേഗത കാരണം ചുമത്തുന്ന പിഴകളിൽ നാല് വർഷത്തിനിടെ 67.1 ശതമാനത്തിന്റെ വൻ കുറവ്. സ്മാർട്ട് ക്യാമറകളുടെ വർദ്ധിച്ച ഉപയോഗം, കർശനമായ ഗതാഗത നിയമങ്ങൾ, ഡ്രൈവർമാരുടെ ബോധവൽക്കരണം എന്നിവയാണ് ഈ മാറ്റത്തിന് കാരണമായതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

2021-ൽ 2,20,041 അമിതവേഗ കേസുകളാണ് രേഖപ്പെടുത്തിയതെങ്കിൽ 2025-ൽ ഇത് 72,468 ആയി കുറഞ്ഞു. പ്രതിദിന കേസുകളുടെ ശരാശരി 603-ൽ നിന്ന് 199 ആയി താഴ്ന്നു. 2022-ൽ 1,96,207 ഉം, 2023-ൽ 1,61,660 ഉം ആയിരുന്ന കേസുകൾ 2024-ൽ പകുതിയോളം (87,562) കുറഞ്ഞിരുന്നു.

ആധുനിക നിരീക്ഷണ സംവിധാനങ്ങൾ നിലവിലുണ്ടെന്ന ബോധ്യം ഡ്രൈവർമാരിൽ മുൻകരുതൽ ഉണ്ടാക്കാൻ സഹായിച്ചതായി ശൂറാ കൗൺസിൽ അംഗം ഇജ്‌ലാൽ ബുബ്ഷൈത് പറഞ്ഞു. സ്മാർട്ട് സാങ്കേതികവിദ്യയ്ക്കൊപ്പം നിയമങ്ങളും പൊതുജന ബോധവൽക്കരണവും ഒരുമിച്ച് പ്രവർത്തിച്ചതാണ് ഗതാഗത ലംഘനങ്ങൾ കുറയ്ക്കാൻ സഹായിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed