എറണാകുളം സെൻട്രൽ സി.ഐയെ കാണാതായതായി പരാതി


 

കൊച്ചി: എറണാകുളം സെൻ‍ട്രൽ േസ്റ്റഷൻ സി.ഐയെ കാണാതായതായി പരാതി. സെൻ‍ട്രൽ സി.ഐ വി.എസ് നവാസിനെ കാണാനില്ലെന്നാണ് പരാതി. സി.ഐയുടെ ഭാര്യ നൽകിയ പരാതിയെ തുടർന്ന് കൊച്ചി പൊലീസ് ഇദ്ദേഹത്തെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

വ്യാഴാഴ്ച പുലർച്ചെ മുതൽ നവാസിനെ കാണാനില്ലെന്നാണ് ഭാര്യയുടെ പരാതിയിൽ പറയുന്നത്. സെൻ‍ട്രൽ േസ്റ്റഷൻ‍ സർക്കിൾ ഇൻസ്പെക്ടറുടെ ഔദ്യോഗിക ചുമതലകൾ ഇന്നലെ ഈ ഉദ്യോഗസ്ഥൻ‍ ഒഴിഞ്ഞതായി വിവരമുണ്ട്.

 

ഇന്നലെ ഒരു മേലുദ്യോഗസ്ഥനുമായി നവാസ് വാക്കേറ്റത്തിൽ ഏർപ്പെടുകയും തുടർന്ന് േസ്റ്റഷനിൽ തിരിച്ചെത്തിയ ശേഷം തന്‍റെ ഔദ്യോഗിക ഫോൺ‍ നന്പറിന്‍റെ സിം കീഴുദ്യോഗസ്ഥന് കൈമാറുകയും ചെയ്തുവെന്ന് പൊലീസ് വൃത്തങ്ങൾ അറിയിക്കുന്നു.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed