ഗായകനും സംഗീത സംവിധായകനുമായ സച്ചിന്‍ വാര്യര്‍ വിവാഹിതനായി
കൊച്ചി: ഗായകനും സംഗീത സംവിധായകനുമായ സച്ചിന്‍ വാര്യര്‍ വിവാഹിതനായി. പൂജയാണ് വധു. കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു സച്ചിന്റെയും പൂജയുടെയും വിവാഹനിശ്ചയം. സിനിമാരംഗത്തെ നിരവധി സുഹൃത്തുക്കള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. 'ആനന്ദം' സിനിമയിലെ താരങ്ങളും കുബളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയയായ നടി അന്നാ ബെന്നും വിവാഹനിശ്ചയത്തിന് എത്തിയിരുന്നു.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലൂടെയാണ് സച്ചിന്‍ പിന്നണി ഗാനരംഗത്തേക്കെത്തിയത്. പിന്നീട് തട്ടത്തിന്‍ മറയത്തിലും ഗാനങ്ങള്‍ ആലപിച്ചു. നേരം, വര്‍ഷം, നീന, ജമ്നാ പ്യാരി, ആന്‍മരിയ കലിപ്പിലാണ്, പ്രേമം, ആനന്ദം, ഗോദ, പോക്കിരി സൈമണ്‍ തുടങ്ങിയ ചിത്രങ്ങള്‍ സച്ചിന്‍ പിന്നണി ഗാനം ആലപിച്ചവയില്‍ ചിലതാണ്. സച്ചിന്‍ 2016ല്‍ പുറത്തിറങ്ങിയ ആനന്ദത്തിലാണ് ആദ്യമായി സംഗീത സംവിധാനം ചെയ്തത്.

