'എന്റെ മകനെ നോക്കണം' : ഹരികുമാറിന്റെ ആത്മഹത്യാകുറിപ്പ്


തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ സനൽ കുമാർ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായി ഒളിവിൽ കഴിയവെ ആത്മഹത്യ ചെയ്ത ഡിവൈഎസ്പി ഹരികുമാറിന്റെ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. ജ്യേഷ്ഠനെ അഭിസംബോധന ചെയ്ത് എഴുതിയിരിക്കുന്ന ഒരു വരിയുള്ള കുറിപ്പിൽ ‘എന്റെ മകനെ നോക്കണം, സോറി, സോറി’ എന്നാണ് എഴുതിയിട്ടുള്ളത്.

ചൊവ്വാഴ്ച രാവിലെ 9 മണിയോടെ വളര്‍ത്തുനായയ്ക്ക് ഭക്ഷണം നല്‍കാനെത്തിയ ഭാര്യയുടെ അമ്മയാണു കല്ലമ്പലത്തെ വീടിനു പുറകിലെ ഷെഡില്‍ ഹരികുമാര്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടെത്തിയത്. ഹരികുമാറിന്റെ കല്ലമ്പലത്തെ വീട് കുറച്ചു നാളുകളായി അടഞ്ഞുകിടക്കുകയായിരുന്നു. ഔദ്യോഗിക ആവശ്യത്തിനായി നെയ്യാറ്റിന്‍കരയിലായിരുന്നു താമസം. ഹരികുമാര്‍ ഒളിവില്‍പോയശേഷം ഭാര്യയും മകനും കുടുംബവീട്ടിലായിരുന്നു.

ഇതിനിടെ വർഷങ്ങൾക്കു മുൻപ് മരിച്ച ഹരികുമാറിന്റെ മകന്റെ കുഴിമാടത്തിനു മുകളിൽ ജമന്തിപ്പൂവ് കണ്ടെത്തി. ജീവനൊടുക്കുന്നതിനു മുൻപ് ഹരികുമാർ സ്വന്തം മകനു സമർപ്പിച്ച അവസാന പുഷ്പമായിരിക്കാമെന്നാണ് കരുതുന്നത്. കഴിഞ്ഞ ഒൻപത് ദിവസമായി വീട്ടുവളപ്പ് പൂട്ടിക്കിടക്കുകയായിരുന്നു.

അസുഖ ബാധിതനായിട്ടാണ് മൂത്ത മകൻ അഖിൽ ഹരി വർഷങ്ങൾക്കു മുൻപ് മരിച്ചത്. ഇതിനു ശേഷം നാളുകളോളം ഹരികുമാർ മാനസികമായി പ്രയാസം അനുഭവിച്ചിരുന്നതായും അടുപ്പക്കാർ പറയുന്നു. ഇളയ മകനായ അതുലിനെ നല്ലതുപോലെ നോക്കണമെന്നായിരുന്നു അവസാനത്തെ കുറിപ്പിൽ ഹരികുമാർ എഴുതിയിരുന്നത്. ഹരികുമാറിന്റെ മൃതദേഹം ഇന്നലെ സംസ്കരിച്ചതും ഇതേ വീട്ടുവളപ്പിലാണ്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed