സതീശന്റെ വനവാസത്തിന് എല്ലാ സൗകര്യങ്ങളും ഒരുക്കാം: പരിഹസിച്ച് മന്ത്രി ശശീന്ദ്രൻ
ഷീബ വിജയൻ
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ 'വനവാസ' പ്രസ്താവനയെ പരിഹസിച്ച് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ രംഗത്തെത്തി. തിരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന സതീശന്റെ വാക്കുകളെ മുൻനിർത്തിയായിരുന്നു മന്ത്രിയുടെ പ്രതികരണം. വനവാസത്തിന് പോകുന്ന സതീശന് എല്ലാ ആശംസകളും നേരുന്നതായും വനംവകുപ്പ് മന്ത്രി എന്ന നിലയിൽ കാട്ടിൽ അദ്ദേഹത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകുമെന്നും ശശീന്ദ്രൻ കോഴിക്കോട്ട് പറഞ്ഞു. സതീശൻ മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം നടക്കില്ലെന്നും എന്നാൽ വനവാസത്തിന് പോകണമെന്ന ആഗ്രഹം നടക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തവണ മൂന്നാം എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്നും എലത്തൂരിൽ താൻ മികച്ച വിജയം നേടുമെന്നും മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
errtdfdf




