കേരളത്തിൽ കനത്ത പോളിങ്: കുന്ദമംഗലം ഒന്നാമത്
ഷീബ വിജയൻ
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുടനീളം മികച്ച പോളിങ് രേഖപ്പെടുത്തി. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം മണ്ഡലമാണ് 84.83 ശതമാനം പോളിങ്ങുമായി സംസ്ഥാനത്ത് ഒന്നാമതെത്തിയത്. പാലക്കാട് ജില്ലയിലെ ചിറ്റൂർ (84.63%), എറണാകുളത്തെ കുന്നത്തുനാട് (84.09%) എന്നീ മണ്ഡലങ്ങൾ തൊട്ടുപിന്നാലെയുണ്ട്. അതേസമയം, പത്തനംതിട്ടയിലെ റാന്നിയിലാണ് ഏറ്റവും കുറഞ്ഞ പോളിങ് (68.98%) രേഖപ്പെടുത്തിയത്. ബിജെപി വലിയ പ്രതീക്ഷ വെക്കുന്ന പാലക്കാട് മണ്ഡലത്തിൽ 82.33 ശതമാനം വോട്ട് രേഖപ്പെടുത്തി. സംസ്ഥാനത്തെ ഭൂരിഭാഗം മണ്ഡലങ്ങളിലും 80 ശതമാനത്തിന് മുകളിൽ പോളിങ് നടന്നത് എല്ലാ മുന്നണികളിലും വലിയ പ്രതീക്ഷ നൽകുന്നുണ്ട്. മെയ് നാലിനാണ് വോട്ടെണ്ണൽ നടക്കുക.
cvddsa




