മട്ടന്നൂരിൽ ക്ഷേത്രോത്സവത്തിനിടെ ഭക്ഷ്യവിഷബാധ; ഒരാൾ മരിച്ചു; 350ലധികം പേർ ചികിത്സയിൽ
ഷീബ വിജയൻ
കണ്ണൂർ മട്ടന്നൂരിൽ ക്ഷേത്രോത്സവത്തിനിടെയുണ്ടായ ഭക്ഷ്യവിഷബാധയെത്തുടർന്ന് ഒരാൾ മരിച്ചു. കാര സ്വദേശി വിജയൻ (70) ആണ് മരിച്ചത്. കാര പുതിയേടത്ത് മടപ്പുര ക്ഷേത്രോത്സവത്തിലെ പ്രസാദ സദ്യ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിൽ ഇതുവരെ 350-ലധികം പേർ ചികിത്സ തേടിയിട്ടുണ്ട്. നിലവിൽ 20 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.
adefsdasadsas




