കുംഭമേള വൈറൽ താരം മൈനർ; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസ്
ഷീബ വിജയൻ
കുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ താരത്തിന്റെ ഭർത്താവ് ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. പെൺകുട്ടിയുടെ ജനനത്തീയതി 2009 ഡിസംബർ 30 ആണെന്നും വിവാഹസമയത്ത് 16 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ എന്നും കമ്മീഷൻ കണ്ടെത്തി. വിവാഹത്തിനായി വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചതായും ആരോപണമുണ്ട്. വിഷയത്തിൽ ഏപ്രിൽ 22ന് ഡൽഹിയിൽ ഹാജരാകാൻ കേരള, മധ്യപ്രദേശ് ഡിജിപിമാർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
നേരത്തെ തിരുവനന്തപുരം പൂവാറിലെ ക്ഷേത്രത്തിൽ വെച്ച് നടന്ന ഇവരുടെ വിവാഹം നിയമപരമാണെന്ന് കേരള പോലീസ് അറിയിച്ചിരുന്നു. താരത്തിന് 18 വയസ്സ് തികഞ്ഞുവെന്നായിരുന്നു അന്ന് പോലീസിന്റെ വിശദീകരണം. മന്ത്രി വി. ശിവൻകുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. കുടുംബത്തിന്റെ എതിർപ്പിനെത്തുടർന്ന് കേരളത്തിൽ അഭയം തേടിയ താരത്തെയും ഫർമാനെയും പോലീസ് ഒന്നിച്ച് അയക്കുകയായിരുന്നു. കമ്മീഷന്റെ പുതിയ കണ്ടെത്തലോടെ കേരള പോലീസിന്റെ അന്നത്തെ നടപടികളും വിവാദത്തിലായിരിക്കുകയാണ്.
aedafsdfsdf




