ക്രൈസ്തവ സഭകൾക്കെതിരെ രൂക്ഷവിമർശനവുമായി പി.സി. ജോർജും ഷോൺ ജോർജും
ഷീബ വിജയൻ
ഇന്ത്യൻ രാഷ്ട്രീയത്തിൽ വർഗീയ ധ്രുവീകരണം ശക്തമാകുന്നുവെന്ന വിമർശനവുമായി കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപിക രംഗത്തെത്തി. വികസന വിഷയങ്ങൾക്കും ജനകീയ പ്രശ്നങ്ങൾക്കും പകരം വർഗീയമായ തീരുമാനങ്ങൾക്കാണ് തെരഞ്ഞെടുപ്പുകളിൽ മുൻഗണന ലഭിക്കുന്നതെന്ന് പത്രം മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി. ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെപ്പോലുള്ളവർ വിദ്വേഷം ചൊരിഞ്ഞാണ് അധികാരം നിലനിർത്താൻ ശ്രമിക്കുന്നതെന്നും ദീപിക ചൂണ്ടിക്കാട്ടി.
അതേസമയം, സഭയുടെ നിലപാടിനെതിരെ എൻഡിഎ സ്ഥാനാർത്ഥികളായ പി.സി. ജോർജും ഷോൺ ജോർജും രംഗത്തെത്തി. സഭയ്ക്ക് വേണ്ടി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുന്നത് തങ്ങളാണെന്നും എന്നാൽ സഭ ബിജെപിയെ തള്ളുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇരുവരും ആരോപിച്ചു.
as




