തോൽവി പാർട്ടിയെ ഉണർത്താൻ സഹായിക്കുമെന്ന് വസുന്ധര രാജെ

ജയ്പുർ : രാജസ്ഥാനിലെ രണ്ടു പാർലമെന്റ് മണ്ധലങ്ങളിലും ഒരു നിയമസഭാ മണ്ധലത്തിലും നടന്ന ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ തോൽവി പാർട്ടിയെ ഉണർത്താൻ സഹായിക്കുമെന്ന് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ. വളരെയധികം വികസനം സംസ്ഥാനത്ത് നടത്തിയിരുന്നു. തോൽവി പാർട്ടിയെ ഒരു ഉണർത്തിയെഴുന്നേൽപ്പിന് സഹായിക്കുമെന്നും അവർ പറഞ്ഞു. അതേ സമയം പരാജയത്തിൽ നിരാശപ്പെടേണ്ടെതില്ലെന്നും അടുത്ത ഘട്ടത്തിൽ വിജയം നേടുമെന്നും വസുന്ധരാജെ വ്യക്തമാക്കി.
വികസന കാര്യത്തിൽ മുന്പത്തെകോൺഗ്രസ് ഭരണത്തെക്കാൾ മികച്ചതാണ് തങ്ങളുടെ സർക്കാർ. ഉപതിരഞ്ഞെടുപ്പിലെ തോൽവി വിലയിരുത്തും. അടുത്ത ഘട്ടത്തിൽ പാർട്ടിയുടെ ജയം സുനിശ്ചിതമാണെന്നും അവർ അവകാശപ്പെട്ടു.