നിയമവിരുദ്ധമായി തോക്ക് കൈവശം വച്ചയാൾ പിടിയിൽ


മനാമ : നിയമവിരുദ്ധമായി തോക്ക് കൈവശം വച്ചയാൾക്ക് മൂന്ന് മാസത്തെ തടവും 500 ബഹ്‌റൈൻ ദിനാർ പിഴയും ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട പ്രതിയെ കഴിഞ്ഞ വർഷം സെപ്റ്റംബർ 27ന് കാപ്പിറ്റൽ ഗവർണറേറ്റിൽ വച്ചാണ് അറസ്റ് ചെയ്തത്.. അറസ്റ്റ് ചെയ്യപ്പെട്ട സമയത്ത് പ്രതിയുടെ കാർ പോലീസ് പരിശോധിച്ചതിനിടെയാണ് 9 ബുള്ളറ്റുകൾ നിറച്ച തോക്ക് സീറ്റിനടിയിൽ ഒളിപ്പിച്ചതായി കണ്ടെത്തിയത്. വിദേശയാത്ര ചെയ്യുന്ന ഒരു സുഹൃത്തിന്റേതാണ് തോക്കെന്നും അയാൾ വരുന്നതുവരെ കൈവശം വച്ചിരിക്കുകയാണെന്നും ചോദ്യം ചെയ്യലിനിടെ പ്രതി പറഞ്ഞു. ഫോറൻസിക് പരിശോധനയിൽ തോക്കും വെടിയുണ്ടകളും ഉപയോഗിക്കാൻ കഴിയുന്നവയാണെന്ന് സ്ഥിരീകരിച്ചു. തോക്കും വെടിയുണ്ടകളും കണ്ടുകെട്ടാനും  കോടതി ഉത്തരവിട്ടു.

You might also like

Most Viewed