പകലും ഹെ­­­ഡ്‌ലൈ­­­റ്റ് ഡിം ചെ­­­യ്യണം : മനു­­­ഷ്യാ­­­വകാ­­­ശ കമ്മി­­­ഷൻ


കൊച്ചി : പുതിയ മോട്ടോർ വാഹന നിയമപ്രകാരം പകൽ ഹെഡ്ലൈറ്റ് കത്തുന്ന ഇരുചക്ര വാഹനങ്ങളിൽ രാത്രി കാലങ്ങളിലെ പോലെ പകലും ഹെഡ്ലൈറ്റ് ഡിം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശിച്ചു. സംസ്ഥാന ഗതാഗത കമ്മിഷണർക്കാണ് കമ്മിഷൻആക്ടിംഗ് അദ്ധ്യക്ഷൻ പി.മോഹൻദാസ് ഈ നിർദ്ദേശം നൽകിയത്. പകൽ ഡിം ചെയ്യാതെ ഹെഡ്ലൈറ്റ് ഉപയോഗിക്കുന്നത് യാത്രക്കാരുടെ കണ്ണിൽ പതിച്ച് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന കെ.എൻ രാജുവിൻ്റെ പരാതിയെ പരാതിയെ തുടർന്നാണ് കമ്മിഷൻ ഇടപെട്ടത്. 

അതേസമയം പകൽ ഹെഡ്ലൈറ്റ് ഒഴിവാക്കണമെന്ന ആവശ്യം അഗീകരിക്കാൻ കഴിയില്ലെന്ന് ഗതാഗത കമ്മിഷണർ വ്യക്തമാക്കി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഇരുചക്ര വാഹനങ്ങളിൽ എഞ്ചിൻ ഓണാകുന്പോൾ ഹെഡ്ലൈറ്റ് കത്തണമെന്ന നിബന്ധന കൊണ്ടുവന്നതെന്നും കേന്ദ്ര നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വാഹന നിർമ്മാതാക്കൾ ബി.എസ്.ഫോർ നിലവാരത്തിലുള്ള വാഹനങ്ങൾ വിതരണം ചെയ്യുന്നതെന്നും ഗതാഗത കമ്മിഷണർ വ്യക്തമാക്കി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed