പൊ­­­തു­­­വി­­­ദ്യാ­­­ഭ്യാ­­­സം സംരക്ഷി­­­ക്കണമെ­ന്ന് മന്ത്രി­­­ രാ­­­മചന്ദ്രൻ കടന്നപ്പള്ളി­­­


തൃശൂർ : വിദ്യാഭ്യാസ രംഗത്തെ വാണിജ്യവൽക്കരണം മാറ്റിനിർത്തി പൊതുവിദ്യാഭ്യാസം സംരക്ഷിക്കപ്പെടണമെന്നും അതിനായി അദ്ധ്യാപക സംഘടനകൾ മുന്നിട്ടിറങ്ങണമെന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. കേരള പ്രദേശ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെ.പി.ടി.എ)സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യവ്യാപകമായി ദേശീയതയ്ക്കെതിരെ ആസൂത്രിത നീക്കങ്ങളാണു നടക്കുന്നതെന്നും ദേശസ്നേഹികളെയും ദേശാഭിമാനികളെയും വളർത്തിയെടുക്കേണ്ടത് ക്ലാസ്മുറികളിലാണെന്നും മന്ത്രി വ്യക്തമാക്കി. 

അസോസിയേഷൻ പ്രസിഡണ്ട് കെ.രാധാമോഹനൻ അദ്ധ്യക്ഷനായി. ടി.വി വിജയൻ, സി.ആർ വൽസൻ, പി.ജെ ഐസക്, എ.അബ്ദുൽ ഖാദർ, വി.കെ മനോഹരൻ, സന്തോഷ് കാലാ എന്നിവർ പ്രസംഗിച്ചു. വിദ്യാഭ്യാസ സമ്മേളനം പ്രഫ. കാവുന്പായി ബാലകൃഷ്ണനും യാത്രയയപ്പു സമ്മേളനം തോമസ് ബോൺ കൊപ്പുഴയും സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി പി.കെ ബാബുവും ഉദ്ഘാടനം ചെയ്തു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed