കു­ഴൽ­ക്കി­ണർ നി­ർ­മ്മാ­ണം വ്യാ­പകമാ­കു­ന്നതി­നെ­തി­രെ­ പ്രതി­ഷേ­ധം


ഉളിക്കൽ : മലയോര മേഖലകളിൽ ജലക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കെ അനധികൃതമായി കുഴൽക്കിണറുകൾ നിർമ്മിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. സമീപപ്രദേശങ്ങളിലുള്ള കിണറുകളിൽ വെള്ളംവറ്റുമെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവരുന്നത്. ഉയർന്നപ്രദേശങ്ങൾ ഭൂമാഫിയ സംഘങ്ങൾ ചെറിയ വിലക്ക് വാങ്ങി ജെ.സി.ബി ഉപയോഗിച്ച് നിരപ്പാക്കി ഭൂമി മുറിച്ച് വിൽപ്പന നടത്തുന്നതാണ് തങ്ങൾക്ക് ദോഷകരമാകുന്നതെന്നും ഇവർ ആരോപിച്ചു. ഒരേക്കറിൽ പത്ത് വീടും പത്ത് കുഴൽ കിണറും എന്നതോതിലാണ് നിർമ്മാണം നടക്കുന്നതെന്നും പത്തോ പതിനഞ്ചോ കോൽ ആഴത്തിലുള്ള കിണർ കുഴിച്ചാൽ വെള്ളം കിട്ടുന്ന സ്ഥലത്ത് പണലാഭവും പണിലാഭവും നോക്കി ആളുകൾ കുഴൽ കിണറാണ് നിർമ്മിക്കുന്നതെന്നും നാട്ടുകാർ കുറ്റപ്പെടുത്തി.

പ്രതിഷേധം ഭയന്ന് പലപ്പോഴും രാത്രിയിലായിരിക്കും നിർമ്മാണം. രാഷ്ട്രീയ −സാമൂഹിക −സാംസ്കാരിക പ്രതിനിധികളെ ഉൾപ്പെടുത്തി പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ സമിതി രൂപീകരിക്കണമെന്നും  കിണർ കുഴിച്ചാൽ വെള്ളം കിട്ടാത്ത സ്ഥലത്ത് മാത്രം അനുമതി നൽകുക, ഒരേക്കറിലുള്ള പത്ത് വീട്ടുകാർക്ക് ഒരു കുഴൽ കിണർ നിർമ്മിക്കുക തുടങ്ങിയ നിർദ്ദേശങ്ങളോടെ കുഴൽകിണറിന് അനുമതി നൽകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed