ബഹ്റൈൻ ഓട്ടോ ഫെയർ ഉദ്ഘാടനം ചെയ്തു
മനാമ : രാജ്യത്തെ ഏറ്റവും വലിയ ഓട്ടോമൊബൈൽ ഫെസ്റ്റിവലായ ബഹ്റൈൻ ഓട്ടോ ഫെയർ 2018 (ബി.എ.എഫ്) ബഹ്റൈൻ ഫിനാൻഷ്യൽ ഹാർബറിൽ ക്യാപ്പിറ്റൽ ഗവർണറേറ്റ് ഗവർണർ ഷെയ്ഖ് ഹിസാം ബിൻ അബ്ദുൾറഹ്മാൻ ബിൻ മുഹമ്മദ് അൽ ഖലീഫ ഉദ്ഘാടനം ചെയ്തു. മനാമയുടെ ഹൃദയ ഭാഗത്ത് 20,000 ചതുരശ്ര മീറ്റർ സ്ഥലത്താണ് ഫെയർ സംഘടിപ്പിക്കുന്നത്. ബഹ്റൈൻ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ നാലാം പതിപ്പ് ‘ഷോപ്പ് ബഹ്റൈന്റെ’ പിന്നാലെ എത്തുന്ന ഫെയർ കാർ നിർമ്മാതാക്കൾക്ക് വൻ പ്രതീക്ഷയാണ് നൽകുന്നത്. ജി.സി.സി രാജ്യങ്ങളിലെ വിവിധ പ്രായക്കാരിൽ നിന്നായി 40,000ൽപ്പരം സന്ദർശകർ ഫെയറിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

