അഗ്നി -5 ബാലിസ്റ്റിക് മിസൈൽ‍ വിജയകരമായി വിക്ഷേപിച്ചു


ന്യൂഡൽ‍ഹി : 5000 കിലോമീറ്റർ‍ ദൂരത്തിൽ‍ പ്രയോഗിക്കാവുന്ന അഗ്നി 5 ഭൂഖണ്ധാന്തര ബാലിസ്റ്റിക് മിസൈൽ‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ചൈനയുമായി അതിർ‍ത്തി പ്രശ്നങ്ങൾ‍ സജീവമായി നിലനിൽ‍ക്കെയാണ് ആണവ പോർ‍മുന വഹിക്കാൻ ശേഷിയുള്ള മിസൈൽ‍ ഇന്ത്യ വിക്ഷേപിച്ചത്. ഒഡീഷ തീരത്തുള്ള അബ്ദുൾ‍ കലാം ദ്വീപിൽ‍ നിന്നായിരുന്നു മിസൈൽ‍ വിക്ഷേപണം.

മൊബൈൽ‍ പ്ലാറ്റ്ഫോമിൽ‍ നിന്ന് തൊടുത്തുവിട്ട മിസൈൽ‍ 19 മിനിറ്റിനുള്ളിൽ‍ നിശ്ചിത ദൂരം മറികടന്നു. കേന്ദ്ര പ്രതിരോധ മന്ത്രി നിർ‍മല സീതാരാമനാണ് പരീക്ഷണ വാർ‍ത്ത പുറത്തുവിട്ടത്. 17 മീറ്റർ‍ നീളവും രണ്ട് മീറ്റർ‍ വ്യാസവുമുള്ള മിസൈലിന് 50 ടൺ ആണ് ഭാരം. ഒരു ടണ്ണിലേറെ ഭാരമുള്ള അണവായുധങ്ങൾ‍ യുദ്ധമുഖത്ത് എത്തിക്കാൻ ശേഷിയുള്ളതാണ് മിസൈൽ‍. അഗ്നി ശ്രേണിയിൽ‍ പെടുന്ന ദീർ‍ഘദൂര മിസൈലാണിത്. അഞ്ചാമത്തെ പരീക്ഷണമാണ് ഇന്ന് നടന്നത്. 2012 ഏപ്രിൽ‍ 19നായിരുന്നു ആദ്യ പരീക്ഷണം. 2013, 2015, 2016 വർ‍ഷങ്ങളിൽ‍ മൂന്നു പരീക്ഷണങ്ങളും നടന്നു. 

അമേരിക്ക, ബ്രിട്ടൺ‍, റഷ്യ, ചൈന, ഫ്രാൻ‍സ് എന്നിവയാണ് ബാലിസ്റ്റിക് മിസൈലുള്ള മറ്റ് രാജ്യങ്ങൾ‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed