കി­­­ളി­­­മാ­­­നൂർ‍ ശു­­­ദ്ധജല പദ്ധതി­­­ മു­­­ഖ്യമന്ത്രി­­­ നാ­­­ടിന് സമർ‍­­പ്പി­­­ച്ചു­­­


കിളിമാനൂർ‍ : ഒരുലക്ഷത്തിലധികംപേർ‍ക്ക് പ്രയോജനം ലഭിക്കുന്ന കിളിമാനൂർ‍ ശുദ്ധജലപദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമർ‍പ്പിച്ചു. കിളിമാനൂർ‍, പഴയകുന്നുമ്മേൽ‍, മടവൂർ‍ പഞ്ചായത്ത് നിവാസികൾ‍ക്കായുള്ള ഈ പദ്ധതിക്ക് 31 കോടിയാണ് സംസ്ഥാന സർ‍ക്കാർ‍ ചെലവിട്ടത്. ഏറ്റവും ആധുനികസംവിധാനങ്ങളോടുകൂടിയതാണ് കേരള വാട്ടർ‍ അതോറിറ്റിയുടെ ഈ പദ്ധതി.

 ഉദ്ഘാടനച്ചടങ്ങിൽ‍ മന്ത്രി മാത്യു ടി തോമസ് അദ്ധ്യക്ഷനായി. അഡ്വ. ബി സത്യൻ‍ സ്വാഗതം പറഞ്ഞു. വി ജോയി എം.എൽ‍.എ, ജില്ലാ പഞ്ചായത്തംഗം ഡി സ്മിത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ ഷൈജുദേവ്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ എസ് സിന്ധു, എസ് രാജലക്ഷ്മി അമ്മാൾ‍, ഗിരിജ ബാലചന്ദ്രൻ തുടങ്ങിയവർ‍ സംസാരിച്ചു.വാട്ടർ‍ അതോറിറ്റി എം.ഡി.എ ഷൈനാമോൾ‍ റിപ്പോർ‍ട്ട് അവതരിപ്പിച്ചു. 

കിളിമാനൂർ‍ പഞ്ചായത്തിൽ‍ 58 കിലോമീറ്ററും പഴയകുന്നുമ്മേൽ‍ പഞ്ചായത്തിൽ‍ 40 കിലോമീറ്ററും മടവൂർ‍ പഞ്ചായത്തിൽ‍ 12 കിലോമീറ്ററും നീളത്തിൽ‍ വിവിധ വ്യാസത്തിലുള്ള വിതരണശൃംഖലകൾ‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ പള്ളിക്കൽ‍, മടവൂർ‍ പഞ്ചായത്തുകൾ‍ക്കായുള്ള സമഗ്ര കുടിവെള്ളപദ്ധതിയിൽ‍ ഉൾ‍പ്പെടുത്തി 13 കിലോമീറ്റർ‍ നീളത്തിൽ‍ മടവൂർ‍ പഞ്ചായത്തിൽ‍ വിതരണസംവിധാനവും ഏർ‍പ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം 87 ലക്ഷത്തിലധികം ലിറ്റർ‍ വെള്ളം ശുദ്ധീകരിച്ച് വിതരണംചെയ്യാനുള്ള സംവിധാനമിവും ഏർ‍പ്പെടുത്തിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed