ബി­ല്ല് സമർ­പ്പി­ക്കാൻ വൈ­കി ­: നടപ്പാ­ക്കി­യ പദ്ധതി­യു­ടെ­ 12.7 ലക്ഷം നഗരസഭ നഷ്ടമാ­ക്കി­


കാസർഗോഡ് : കാസർഗോഡ് നഗരസഭ നടപ്പാക്കിയ വരൾ‍ച്ചാ ദുരിതാശ്വാസ പദ്ധതിയുടെ പണം ലാപ്‌സായി. ബില്ല് സമർപ്പിക്കാൻ‍ വൈകിയതാണ് പണം ലാപ്സാവാൻ കാരണം. വരൾച്ച അനുഭവപ്പെട്ട 2013 മാർ‍ച്ചിൽ നഗരസഭയ്ക്ക് നാലുജോലികൾക്കായി 12.7 ലക്ഷം രൂപയുടെ പദ്ധതിക്ക് സർ‍ക്കാർ ഭരണാനുമതി നൽകിയിരുന്നു. 2012−13 സാന്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. കുഴൽക്കിണർ ഉള്ള 9 സ്ഥലങ്ങളിൽ പൈപ്പ് സ്ഥാപിക്കാൻ ആറുലക്ഷം രൂപ, കുഴൽ കിണർ/പന്പ് സെറ്റ് നന്നാക്കാൻ 3.2 ലക്ഷം,പൊതുകിണർ നന്നാക്കാനും പന്പ് സെറ്റുംപൈപ്പും സ്ഥാപിക്കാനും 2.7 ലക്ഷം, പൈപ്പ് ലൈൻ നീട്ടാൻ‍ 80000 രൂപ. എന്നിങ്ങനെമൊത്തം 12.7 ലക്ഷം രൂപയാണ് അനുവദിച്ചത്.  

ബില്ല് സമർപ്പിക്കാനുള്ള കാലവധി ആദ്യം 2013 ആഗസ്റ്റ് 31 വരെയും പിന്നീട് ഡിസംബർ 31 വരെയും നീട്ടിയെങ്കിലും നഗരസഭ രണ്ടുവർഷം കഴിഞ്ഞ് 2015 ഡിസംബർ‍ 14−നാണ് ബില്ല് സമർ‍പ്പിച്ചത്. 2013 മെയ് അഞ്ചിന് പണി പൂർ‍ത്തിയാക്കിയതായി അതിൽ‍ അവകാശപ്പെട്ടിരുന്നു. പക്ഷേ, ബില്ല് കിട്ടാൻ വൈകിയതിനാൽ പണം ലാപ്‌സായിരുന്നു. ഇതേത്തുടർന്നാണ് നഗരസഭ സർക്കാരിനെ സമീപിച്ചത്. 

പദ്ധതി നടപ്പാക്കിയോ എന്നറിയാന്‍ സർക്കാർ കളക്ടറോട് ആവശ്യപ്പെട്ടു. കളക്ടർ നിർദ്ദേശിച്ചതനുസരിച്ച് തിങ്കളാഴ്ച ഉദ്യോഗസ്ഥർ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. നടപ്പാക്കിയതായി കാണുന്നുണ്ടെങ്കിലും തൃപ്തികരമാണോ എന്ന് സ്ഥിരീകരിക്കാനുള്ള സാങ്കേതികപരിജ്ഞാനം ഇവർ‍ക്കില്ല. അത് എൻജിനീയറിംങ് വിഭാഗം തന്നെ പരിശോധിക്കേണ്ടതുണ്ട്. ബില്ല് സർക്കാർ അംഗീകരിക്കുകയാണെങ്കിൽ തന്നെ കാലതാമസമുണ്ടാകുമെന്ന് വ്യക്തം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed