ഇ-ഗവേ­ണൻ‍­സ് പ്രവർ‍­ത്തനങ്ങൾ‍ സു­താ­ര്യമാ­ക്കുമെന്ന് മന്ത്രി സു­നി­ൽ‍­കു­മാ­ർ‍


തൃശ്ശൂർ‍: ഇ−ഗവേണൻ‍സ് പ്രവർ‍ത്തനം കാര്യക്ഷമമായാൽ‍ സർ‍ക്കാർ‍ ഓഫീസിലെ പ്രവർ‍ത്തനങ്ങൾ‍ അഴിമതിരഹിതവും സുതാര്യവുമാവുമെന്ന് കൃഷി മന്ത്രി വി.എസ് സുനിൽ‍കുമാർ‍.
ജില്ലയിലെ ഗ്രാമപ്പഞ്ചായത്തുകളിൽ‍ ഇ-ഗവേണൻ‍സ് നടപ്പാക്കിയതിന്റെ പ്രഖ്യാപനവും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ‍ ഓഫീസിലെ ഇ−-ഓഫീസ് ഉദ്ഘാടനവും ചെയ്യുകയായിരുന്നു അദ്ദേഹം.

സർ‍ക്കാർ‍ ഓഫീസുകളിൽ‍ നിന്നുള്ളസേവനം ജനങ്ങളുടെ അവകാശമാണെന്നും ഉദ്യോഗസ്ഥർ‍ സാങ്കേതിക വിദ്യകൾ‍ക്കൊപ്പമെത്താൻ‍ ശ്രമിക്കണ മെന്നും ജനങ്ങൾ‍ക്ക് മികച്ച സേവനം ലഭ്യമാക്കാൻ‍ ഉദ്യോഗസ്ഥർ‍ സന്നദ്ധരാവണമെന്നും −മന്ത്രി വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് ആക്ടിഗ് പ്രസിഡണ്ട് കെ.പി രാധാകൃഷ്ണൻ‍ അദ്ധ്യക്ഷനായി. കളക്ടർ‍ എ. കൗശിഗൻ‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ‍ പി.എൻ വിനയൻ‍കുമാർ‍, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ‍ ടി.ഐ  സുരേഷ്, പി.എസ് വിനയൻ‍, എം.പി അജിത്കുമാർ‍ എന്നിവർ‍ സംസാരിച്ചു. 

തൃശ്ശൂർ‍ ജില്ലയിലെ 88 പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കും. പഞ്ചായത്തുകളിലെ നിലവിലെ സോഫ്‌റ്റ്്വെയറിന് പുറമെ ഇ-പേയ്‌മെന്റ് സംവിധാനം, കെട്ടിട നിർ‍മ്മാണാനുമതി ലഭിക്കാനുള്ള സങ്കേതം, ഭരണസമിതി യോഗനടപടികൾ‍ രേഖപ്പെടുത്തുന്നതിനുള്ള സകർ‍മ എന്നിവയുടെ വിന്യാസം പൂർ‍ത്തിയായി. നാഷണൽ‍ ഇൻഫർ‍മേറ്റിക്‌സ് സെന്റർ‍ വികസിപ്പിച്ചെടുത്ത ഈ സോഫ്‌റ്റ്്വെയർ‍ പഞ്ചായത്ത് വകുപ്പിൽ‍ ഏറ്റവും ആദ്യം വിന്യസിക്കുന്ന ജില്ലാതല ഓഫീസായി തൃശ്ശൂർ‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ‍ ഓഫീസ് മാറി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed