ബംഗ്ലാദേശിൽ തിക്കിലും തിരക്കിലും പെട്ട് പത്ത് പേർ മരിച്ചു
ധാക്ക: ബംഗ്ലാദേശിലെ ചിറ്റഗോംഗിൽ തിരക്കിലും പെട്ട് പത്ത് പേർ മരിച്ചു. ചിറ്റഗോംഗ് മേയർ മുഹയുദീൻ ചൗധധരിയുടെ ഓർമ പുതുക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന ചടങ്ങുകൾക്കിടെയാണ് ദുരന്തമുണ്ടായത്. നഗരത്തിലെ പത്തിടങ്ങളിലായാണ് ചടങ്ങുകൾ നടന്നത്. ഇതിൽ റിമ കമ്മ്യൂണിറ്റി സെന്ററിലാണ് ദുരന്തമുണ്ടായത്.
അവാമി ലീഗ് നേതാവ് എ.ബി.എം മൊഹിയുദ്ദീൻ ചൗധരിയുടെ(73) കബറക്കച്ചടങ്ങിനോട് അനുബന്ധിച്ച് റിമാ കമ്യൂണിറ്റി സെന്‍ററിൽ നടത്തിയ ഭക്ഷണ വിതരണമാണു ദുരന്തത്തിൽ കലാശിച്ചത്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു.

