യു.ഡി.എഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിനോയ് വിശ്വം; "മുഖ്യമന്ത്രിയും സർക്കാരും അതിസമ്പന്നരുടെ കൈകളിൽ"


ഷീബ വിജയൻ

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിനും സംസ്ഥാന ഭരണ നേതൃത്വത്തിനുമെതിരെ രൂക്ഷമായ ആക്രമണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പുറത്തുപേര് പറയാൻ കൊള്ളാത്ത ഏതോ അതിസമ്പന്നന്മാരുടെ കൈകളിൽ മുഖ്യമന്ത്രിയും സർക്കാരും അമർന്നുപോയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

താൻ പോകുന്ന വഴിയിലൂടെത്തന്നെ സഞ്ചരിക്കാൻ മറ്റ് മന്ത്രിമാർക്കും മുഖ്യമന്ത്രി അനുമതി നൽകിയിരിക്കുകയാണ്. പണക്കാരെ കാണുമ്പോൾ കവാത്ത് മറക്കുകയാണെന്നും, അവർ നൽകുന്ന വിമാനത്തിലും ആഡംബര കാറുകളിലും സഞ്ചരിക്കുന്ന അവസ്ഥയിലാണ് ഭരണാധികാരികളെന്നും ബിനോയ് വിശ്വം ആരോപിച്ചു.

ബി.ജെ.പി നേതാവ് ഷോൺ ജോർജ് പുറത്തുവിട്ട ശശിധരൻ കർത്തയുടെ മാസപ്പടി ഡയറി കുറിപ്പിലെ വെളിപ്പെടുത്തലുകളോടും അദ്ദേഹം പ്രതികരിച്ചു. സി.പി.ഐ നേതാക്കൾ ആരിൽ നിന്നും അവിഹിതമായി പണം വാങ്ങിയിട്ടുണ്ടാകില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. പാർട്ടി ഫണ്ടിലേക്കോ അല്ലെങ്കിൽ പാർട്ടി സമ്മേളനങ്ങളുടെ നടത്തിപ്പിലേക്കോ അല്ലാതെ സി.പി.ഐ നേതാക്കൾ വ്യക്തിഗതമായി ഫണ്ട് വാങ്ങാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

hlh

You might also like

  • Lulu Exchange
  • Straight Forward

Most Viewed