വ്യോമയാന മേഖലയിലും യുദ്ധനിഴൽ; അയൽരാജ്യങ്ങൾക്ക് കടുത്ത താക്കീതുമായി ഇറാൻ


ശാരിക

ടെഹ്റാൻ: അമേരിക്കയുമായുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ അയൽരാജ്യങ്ങൾക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ. അമേരിക്കൻ സമ്മർദത്തിന് കീഴടങ്ങി ഇറാനിയൻ വിമാന സർവീസുകൾ തടയാൻ ഏതെങ്കിലും അയൽരാജ്യങ്ങൾ തയാറായാൽ, ആ രാജ്യങ്ങളിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം തന്നെ സ്തംഭിപ്പിക്കുമെന്ന് ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മുഹ്‌സിൻ റസായി വ്യക്തമാക്കി. ഇറാൻ സ്റ്റേറ്റ് ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

ഇറാനിയൻ എയർലൈനുകളെ ആഗോളതലത്തിൽ ഒറ്റപ്പെടുത്തുന്നതിനായി യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പ്രഖ്യാപിച്ച ഉപരോധത്തെ തുടർന്നാണ് പുതിയ പ്രതിസന്ധി ഉടലെടുത്തത്. ഇറാനിയൻ വിമാനങ്ങൾക്ക് ലാൻഡിങ് സൗകര്യമോ ഇന്ധനമോ നൽകുന്ന വിമാനത്താവളങ്ങൾക്കെതിരെ ശക്തമായ സെക്കൻഡറി ഉപരോധം ഏർപ്പെടുത്തുമെന്നായിരുന്നു അമേരിക്കയുടെ ഭീഷണി. ആയുധങ്ങളും ഉദ്യോഗസ്ഥരെയും രഹസ്യമായി കടത്താൻ ഇറാൻ റവല്യൂഷണറി ഗാർഡ് (IRGC) പ്രൈവറ്റ് എയർലൈനുകളെ ഉപയോഗിക്കുന്നു എന്ന് ആരോപിച്ചാണ് അമേരിക്കയുടെ ഈ നടപടി.

അമേരിക്കയുടെ ഉപരോധ ഭീഷണികൾക്ക് വഴങ്ങി അയൽരാജ്യങ്ങൾ ഇറാനിയൻ വിമാനങ്ങളെ തടയാൻ മുതിർന്നാൽ കനത്ത വില നൽകേണ്ടിവരുമെന്ന് മുഹ്‌സിൻ റസായി പറഞ്ഞു. "ഞങ്ങളുടെ സുഹൃത്തുക്കളായ അയൽരാജ്യങ്ങൾ അമേരിക്കയുടെ നീക്കത്തിന്റെ ഭാഗമാകരുത്. അല്ലാത്തപക്ഷം അവരുടെ സ്വന്തം വിമാനത്താവളങ്ങൾക്കും സർവീസുകൾ നടത്താൻ കഴിയാത്ത സാഹചര്യം ഞങ്ങൾ ഉണ്ടാക്കും" എന്ന് അദ്ദേഹം താക്കീത് നൽകി. വ്യോമയാന മേഖലയിലേക്ക് കൂടി സംഘർഷം വ്യാപിക്കുന്നത് പശ്ചിമേഷ്യയിൽ വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.

article-image

gjgk

You might also like

  • Lulu Exchange
  • Straight Forward

Most Viewed