ഓണസദ്യയ്ക്ക് കൊച്ചി റെഡി: 400 രൂപയുടെ വെജ് സദ്യ മുതൽ ലക്ഷ്വറി നോൺ-വെജ് വിഭവങ്ങൾ വരെ
ഷീബ വിജയൻ
തിരുവോണ നാളുകളെ വരവേൽക്കാൻ വൈവിധ്യമാർന്ന സദ്യാവിഭവങ്ങളുമായി കൊച്ചി നഗരത്തിലെ ഹോട്ടലുകളും റസ്റ്റോറന്റുകളും പൂർണ്ണസജ്ജമായിട്ടുണ്ട്. പരമ്പരാഗത ഇലയിലുള്ള വെജിറ്റേറിയൻ സദ്യകൾക്ക് പുറമെ, ഇത്തവണ കൊച്ചിയിലെ തീൻമേശകളിൽ നോൺ-വെജ് സദ്യകളുടെ പ്രത്യേക നിരയും ഒരുക്കിയിട്ടുണ്ട്. സാധാരണക്കാർക്ക് അനുയോജ്യമായ മിതമായ നിരക്കുകൾ മുതൽ പഞ്ചനക്ഷത്ര ആഡംബര സദ്യകൾ വരെ നഗരത്തിൽ ലഭ്യമാണ്.
ഒരാൾക്ക് 400 രൂപ നിരക്കിൽ 'അരിപ്പ'യിലാണ് നഗരത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സദ്യ ലഭ്യമാകുന്നത്. ലുലു ഹൈപ്പർമാർക്കറ്റ്, ശരവണ ഭവൻ എന്നിവിടങ്ങളിൽ 425 രൂപ നിരക്കിലും, വൃന്ദാവനിൽ 450 രൂപയ്ക്കും വെജ് സദ്യ ലഭിക്കും. ഗ്രാൻഡ് എൻട്രി (₹499), ഐ.എം.എ കൊച്ചി ബൈ നില (₹550), റോസ് ആൻഡ് മാംഗോ (₹599) എന്നീ കേന്ദ്രങ്ങളിലും മിതമായ നിരക്കിൽ സദ്യ ആസ്വദിക്കാം. നോൺ-വെജ് സദ്യ തേടുന്നവർക്കായി ഹംസാസ് നാടൻ ഗ്രിൽ (₹580), പാലാരം (₹750), ആദ് ആൻഡ് കോ (₹795) എന്നിവർ വിഭവങ്ങൾ ഒരുക്കിയിട്ടുണ്ട്. റെനായ് കൊച്ചി (₹890), ഗോകുലം പാർക്ക് (₹899), റാഡിസൺ ബ്ലൂ (₹999) എന്നീ പ്രമുഖ ഹോട്ടലുകളിലും പാക്കേജുകൾ ലഭ്യമാണ്. ആഡംബര സദ്യ ആഗ്രഹിക്കുന്നവർക്കായി ഗ്രാൻഡ് ഹയാത്തിൽ 2,199 രൂപ നിരക്കിൽ വെജ് സദ്യയും, ബ്രണ്ടൻ ബോട്ട്‌യാർഡിൽ 2,200 രൂപ നിരക്കിൽ നോൺ-വെജ് സദ്യയും ഒരുക്കിയിരിക്കുന്നു. കൂടാതെ കലവറ കാറ്ററിംഗ് 5 പേർക്കുള്ള വെജ് സദ്യ 2,000 രൂപയ്ക്കും, ക്രൗൺ പ്ലാസ 4 പേർക്കുള്ള സ്പെഷ്യൽ നോൺ-വെജ് സദ്യ 3,000 രൂപയ്ക്കും ഗ്രൂപ്പ് പാക്കേജുകളായി നൽകുന്നുണ്ട്.
erdsfdsdsds

