'നഗ്നത കണ്ട് ഓരിയിടുന്നത് ലൈംഗിക വിഷാദികൾ': നാടക വിവാദത്തിൽ തീപ്പൊരിയായി ജോയ് മാത്യു


ഷീബ വിജയൻ

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയിൽ അവതരിപ്പിച്ച നാടകത്തിനെ തുടർന്നുണ്ടായ വിവാദങ്ങളിൽ തൻറെ നിലപാട് വ്യക്തമാക്കി നടൻ ജോയ് മാത്യു. കാമം മാത്രമല്ല നഗ്നതയെന്നും ഔചിത്യം എന്നത് ഒരു കീഴടങ്ങലുമല്ലെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം കുറിച്ചു. ലൈംഗീക വിഷാദികളാണ് ഒരു നാടകത്തിലെ സ്ത്രീ സാന്നിധ്യത്തിന്റെ അർദ്ധനഗ്നത കണ്ട് ബഹളമുണ്ടാക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. അരനൂറ്റാണ്ട് മുൻപ് വിഖ്യാത ശില്പി കാനായി കുഞ്ഞിരാമൻ നിർമ്മിച്ച മലമ്പുഴയിലെ 'യക്ഷി' എന്ന ശില്പം കണ്ട് നെറ്റിചുളിച്ച അതേ കപടസദാചാരവാദികളാണ് ഇപ്പോഴും ഒരു നാടകത്തിലെ സ്ത്രീ ശരീരത്തെക്കുറിച്ച് പരിഹസിക്കുന്നതെന്നും ജോയ് മാത്യു പറഞ്ഞു.

ഒരു കലാരൂപത്തിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം അതിന്റെ അവതരണത്തിലെ ഔചിത്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രക്തസാക്ഷിത്വം വരിച്ച ഒരാളുടെയും അന്തരിച്ച മറ്റൊരു ഉന്നത നേതാവിന്റെയും ചിത്രങ്ങൾക്ക് മുൻപിൽ നാടകം അവതരിപ്പിച്ചപ്പോൾ അത് മറ്റുള്ളവർക്ക് ട്രോളാൻ അവസരം നൽകി. മറിച്ച് ഒരു തിരശ്ലീല ഉപയോഗിച്ച് ബാക്ക് ഗ്രൗണ്ട് സജ്ജമാക്കിയിരുന്നെങ്കിൽ നാടകാവതരണത്തിന് മാറ്റ് കൂടിയേനെ എന്നും ഇതിന് തിരിച്ചറിവും ഔചിത്യവുമാണ് വേണ്ടതെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.

article-image

cvdscdfsdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed